ഓഹരി വിപണിയിലൂടെ അധിക ലാഭം: കോടികൾ തട്ടിയെടുത്ത മൂന്നു പേർ പിടിയിൽ
1509174
Wednesday, January 29, 2025 3:59 AM IST
കാക്കനാട്: ഓഹരി വിപണിയിലൂടെ അധിക ലാഭം വാഗ്ദാനം ചെയ്ത് നാലു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേരെ കൊച്ചി സൈബർ പോലീസ് പിടികൂടി. കണ്ണൂർ സ്വദേശികളായ മുഹമ്മദ് മുഹ്സിൻ (21), മുഹമ്മദ് റാസി, (19) മുഹമ്മദ് ഷംഷാദ് (25 ) എന്നിവരാണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ സ്വദേശി വാസുദേവന്റെ പരാതിയിലാണ് ഇരുവരെയും പിടികൂടിയത്.
ബാർ-ബ്ലോക്ക് പ്രോ ആപ്പിലൂടെ 4,05,81,351 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. പിന്നീട് ലാഭവിഹിതം നൽകാതായതോടെ തൃപ്പൂണിത്തുറ സ്വദേശി പോലീസിനെ സമീപിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.