മസ്റ്ററിംഗ് പൂർത്തിയാക്കാതെ 75,000 കാർഡുടമകൾ
1509175
Wednesday, January 29, 2025 3:59 AM IST
കാക്കനാട്: മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻ കാർഡുടമകളിൽ ജില്ലയിലെ 75,000 കുടുംബങ്ങൾ റേഷൻ വിഹിതം നഷ്ടപ്പെടാതിരിക്കാനുള്ള മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്ന് ഔദ്യോഗിക കണക്ക്.
റേഷൻ കടകൾ കേന്ദ്രീകരിച്ചുള്ള മസ്റ്ററിംഗ് നടപടികൾ അവസാനിച്ച സാഹചര്യത്തിൽ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ താലൂക്ക് ഓഫീസുകളിൽ എത്തി നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നില്ലെങ്കിൽ കാർഡുടമകൾക്ക് മുൻഗണനാ റേഷൻ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വിവരങ്ങൾക്ക് ഫോൺ: 0484-2390809, 2222002, 2777598, 2224191, 2623416, 2442318, 2523144, 2822274, 0485-2814956.