പോലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ്: പ്രതി കുടുങ്ങി
1509172
Wednesday, January 29, 2025 3:59 AM IST
കൊച്ചി: പോലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ പൂഞ്ഞാര്‍ സ്വദേശിയായ സിജോ ജോസഫി(41)നെ മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 18നായിരുന്നു കേസിനാസ്പദമായ സംഭവം. വൈപ്പിന്‍ കാളമുക്ക് ഭാഗത്തെ ചായക്കടയില്‍ കമ്മീഷണറുടെ സ്ക്വാഡിലെ പോലീസുകാരനാണെന്ന് പരിചയപ്പെടുത്തി എത്തിയ പ്രതി കട നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും നിയമവിരുദ്ധ ഉത്്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്നും അറിവ് ലഭിച്ചിട്ടുണ്ടെന്നും കട ഉടമയെ അറിയിച്ചു.
കട അടപ്പിക്കാതിരിക്കാന്‍ 10,000 രൂപ ആവശ്യപ്പെട്ട പ്രതി ഭീഷണിപ്പെടുത്തി കടയുടമയില്‍ നിന്ന് 2000 രൂപ കൈപ്പറ്റി. വീണ്ടും ബാക്കി തുക ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതി കടയില്‍ എത്തി. സംശയം തോന്നിയ കടയുടമ മുളവുകാട് പോലീസിനെ വിവരം അറിയിച്ചു. പണം ഇല്ലെന്ന് അറിയിച്ചതോടെ പോലീസ് എത്തും മുമ്പും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ചുളള വിവരം പോലീസിന് ലഭിച്ചതിന് പിന്നാലെ വൈപ്പിന്‍ റോറോ ജെട്ടി ഭാഗത്ത് വച്ച് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ എറണാകുളത്തിന് പുറമേ ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ബലാത്സംഗം, വഞ്ചനാകുറ്റം, അടിപിടി തുടങ്ങി 20ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.