കാരുണ്യ ദിനാചരണം 60 കേന്ദ്രങ്ങളില്‍
1509165
Wednesday, January 29, 2025 3:55 AM IST
കൊച്ചി: മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം. മാണിയുടെ 92-ാം ജന്മദിനത്തോടനുബന്ധിച്ച് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആഭിമുഖ്യത്തില്‍ നാളെ ജില്ലയില്‍ 60 കേന്ദ്രങ്ങളില്‍ കാരുണ്യ ദിനാചരണം നടത്തും.
ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് തേവര അഗതിമന്ദിരത്തില്‍ സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ നിർവഹിക്കും. ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് അധ്യക്ഷത വഹിക്കും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.