കൊ​ച്ചി: എ​സ്എം​എ (സ്‌​പൈ​ന​ല്‍ മ​സ്‌​കു​ല​ര്‍ അ​ട്രോ​ഫി) ബാ​ധി​ത​നാ​യ ര​ണ്ട​ര വ​യ​സു​കാ​ര​ന്‍ ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് 11-ാം വാ​ര്‍​ഡി​ല്‍ ഓ​ട്ടോ​ഡ്രൈ​വ​റാ​യ പൊ​ന്നാ​ത്ത് നി​ക​ത്തി​ല്‍ സ​ജി​ത്തി​ന്‍റെ മ​ക​ന്‍ അ​ഥ​ര്‍​വാ​ണ് സ​ഹാ​യം തേ​ടു​ന്ന​ത്.

നി​ല​വി​ല്‍ ക​ടു​ത്ത വേ​ദ​ന​യും എ​ഴു​ന്നേ​റ്റ് നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലു​മാ​യ കു​ട്ടി തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. തു​ട​ര്‍ ചി​കി​ത്സ​യ്ക്കു​ള്ള വി​ദേ​ശ നി​ര്‍​മി​ത മ​രു​ന്നി​ന് 15 കോ​ടി രൂ​പ വി​ല വ​രും. ഇ​ത്ര​യ​ധി​കം വി​ല വ​രു​ന്ന മ​രു​ന്നു വാ​ങ്ങാ​ന്‍ സ​ജി​ത്തി​നും കു​ടും​ബ​ത്തി​നും സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഥ​ര്‍​വ് ചി​കി​ത്സ സ​ഹാ​യ ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ്.

പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണി അ​ജ​യ​ന്‍ ചെ​യ​ര്‍​മാ​നും ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ജെ. ടോ​മി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും പ​ള്ളി​പ്പു​റം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​വി. ഏ​ബ്ര​ഹാം ഖ​ജാ​ന്‍​ജി​യു​മാ​യാ​ണ് ജ​ന​കീ​യ സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. ചി​കി​ത്സാ സ​ഹാ​യം ന​ല്‍​കാ​ന്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍ പി.​ബി. സ​ജി​ത്ത്, അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 10070100196188, ഐ​എ​ഫ്എ​സ് സി ​കോ​ഡ്- FDRL0001007, ഫെ​ഡ​റ​ല്‍ ബാ​ങ്ക് എ​ട​വ​ന​ക്കാ​ട് ബ്രാ​ഞ്ചി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്ക​ണം.