എറണാകുളം മെഡിക്കല്‍ സെന്റര്‍ 40-ാം വാര്‍ഷികാഘോഷം
1509190
Wednesday, January 29, 2025 4:37 AM IST
കൊച്ചി: എറണാകുളം മെഡിക്കല്‍ സെന്ററിന്റെ 40-ാം വാര്‍ഷികം ആഘോഷിച്ചു. കലൂര്‍ ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷ ചടങ്ങ് കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ. ജേക്കബ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.വി. രവി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സി.ജി. രഘു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനു അശോകന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി.പി. കുര്യൈയ്പ്പ് എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി സൗജന്യ കേള്‍വി പരിശോധനാ പദ്ധതിക്കും തുടക്കം കുറിച്ചു.