കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​തു ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി കൊ​ച്ചി​യി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ മാ​പ്പ​പേ​ക്ഷി​ച്ചു. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ന് മു​ന്നി​ലെ നടപ്പാത അ​ട​ക്കം കൈ​യേ​റി ധ​ര്‍​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഴ്ച​ക​ളി​ലാ​ണ് ക​മ്മീഷ​ണ​ര്‍ പു​ട്ട വി​മ​ലാ​ദി​ത്യ നി​രു​പാ​ധി​ക മാ​പ്പ​പേ​ക്ഷ ന​ല്‍​കി​യ​ത്.

കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫെ​ബ്രു​വ​രി 10 ന് ​നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഡി​വി​ഷ​ന്‍​ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് കമ്മീ​ഷ​ണ​റു​ടെ മാ​പ്പ​പേ​ക്ഷ.

ധ​ര്‍​ണ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​ള്‍​പ്പെ​ടെ 150 പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് സ്വ​മേ​ധ​യാ കേസ് എ​ടു​ത്തി​ട്ടു​ണ്ട്. സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് എ​സ്എ​ച്ച്ഒ അ​നീ​ഷ് ജോ​യ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. മേ​യ​റു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​യി​രു​ന്നു.

തി​ടു​ക്ക​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് സം​യ​മ​നം പാ​ലി​ച്ച​ത്. ഇ​തി​ല്‍ വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ട്. ധ​ര്‍​ണ​യി​ല്‍ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​കാ​തെ ജാ​ഗ്ര​ത പു​ല​ര്‍​ത്തി​യി​രു​ന്നു.

ഭാ​വി​യി​ല്‍ ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ പോ​ലീ​സി​ന് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കി​യി​ട്ടു​ണ്ട​ന്നും ക​മ്മി​ഷ​ണ​ര്‍ അ​റി​യി​ച്ചു.