പെ​രു​ന്പാ​വൂ​ർ: മ​ധ്യ​കേ​ര​ള​ത്തി​ലെ ആ​ദ്യ​കാ​ല കൊ​ന്പു​വാ​ദ്യ ക​ലാ​കാ​ര​ൻ ഓ​ട​യ്ക്കാ​ലി പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ (90) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു 11ന് ​നൂ​ലേ​ലി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

ഭാ​ര്യ: ജാ​ന​കി​യ​മ്മ മൂ​ക്ക​ന്നൂ​ർ മ​ഠ​ത്തി​ൽ വീ​ട്ടി​ൽ കു​ടും​ബാം​ഗം. കൊ​ന്പു​വാ​ദ​ന​ത്തി​ൽ അ​ച്ഛ​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് ഗി​ന്ന​സ് ബു​ക്കി​ലി​ടം നേ​ടി​യ ക​ലാ​കാ​ര​ൻ ഓ​ട​യ്ക്കാ​ലി മു​ര​ളി മ​ക​നാ​ണ്. മ​റ്റു​മ​ക്ക​ൾ: ല​ത, ജ​യ, സു​ധ, മി​നി. മ​രു​മ​ക്ക​ൾ: രാ​ജ​ൻ (ബി​എ​സ്എ​ൻ​എ​ൽ), മാ​യ, കൊ​ന്പു ക​ലാ​കാ​ര​ൻ രാ​മ​മം​ഗ​ലം കാ​ർ​ത്തി​കേ​യ​ൻ, ച​ന്ദ്ര​ൻ, ഷാ​ജി.

ഗു​രു​ക്ക​ന്മാ​രാ​യ എ​ട​യാ​ക്കു​ടി ച​ട​ച്ച വേ​ലു​പ്പ​ണി​ക്ക​ർ, വാ​ള​കം കു​ഞ്ഞ​ൻ നാ​യ​ർ എ​ന്നി​വ​രി​ൽ​നി​ന്നു കൊ​ന്പി​ൽ അ​ഭ്യ​സ​നം പൂ​ർ​ത്തി​യാ​ക്കി പ​ന്ത്ര​ണ്ടാം വ​യ​സി​ൽ മേ​ള​ക്കാ​രു​ടെ ഇ​ട​യി​ൽ ഇ​ടം​പി​ടി​ച്ച പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ 80 വ​ർ​ഷ​ത്തോ​ളം ഈ ​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ൽ മേ​ള​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. തൃ​ശൂ​ർ പാ​റ​മേ​ക്കാ​വ്, ചോ​റ്റാ​നി​ക്ക​ര, തൃ​പ്ര​യാ​ർ, അ​ന്പ​ല​പ്പു​ഴ, ഉ​ത്രാ​ളി​ക്കാ​വ്, നെ​ന്മാ​റ വ​ല്ല​ങ്ങി വേ​ല, തൃ​പ്പൂ​ണി​ത്തു​റ പൂ​ർ​ണ​ത്ര​യീ​ശ​ക്ഷേ​ത്രം, കു​ന്നം​കു​ളം വ​ര​വൂ​ർ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലൊ​ക്കെ മേ​ജ​ർ​സെ​റ്റ് പ​ഞ്ച​വാ​ദ്യ​ങ്ങ​ളി​ൽ അ​ക​ന്പ​ടി​ക്കാ​ര​നാ​യി​രു​ന്നു.

രാ​മ​മം​ഗ​ലം പെ​രും​തൃ​ക്കോ​വി​ൽ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു സു​വ​ർ​ണ​മു​ദ്ര, തൃ​ക്കാ​ന്പു​റം കൃ​ഷ്ണ​ൻ​കു​ട്ടി മാ​രാ​ർ സ്മാ​ര​ക പു​ര​സ്കാ​രം, പെ​രു​വാ​രം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു സു​വ​ർ​ണ​മു​ദ്ര, 2005ൽ ​സ്വ​ദേ​ശ​മാ​യ ഓ​ട​യ്ക്കാ​ലി പൗ​രാ​വ​ലി ന​ൽ​കി​യ സു​വ​ർ​ണ​ഹാ​രം സു​വ​ർ​ണ​മു​ദ്ര എ​ന്നി​വ ല​ഭി​ച്ചു.