തിരുനാൾ
1508253
Saturday, January 25, 2025 4:11 AM IST
ഗോതുരുത്ത് ഫെറോന പള്ളിയിൽ
പറവൂർ : ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മധ്യസ്ഥ തിരുനാൾ ഇന്നുംനാളെയും ആഘോഷിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് രൂപം എഴുന്നള്ളിച്ചു വെക്കൽ, വേസ്പര , ദിവ്യബലി, പ്രദക്ഷിണം, വചനപ്രഘോഷണം എന്നിവയുണ്ടാകും.
നാളെ രാവിലെ 9 30 ന് ആഘോഷമായ തിരുനാൾ ദിവ്യബലി. തുടർന്ന് പ്രദക്ഷിണം. വൈകിട്ട് 3.30 ന് വടക്കേ തുരുത്ത് കപ്പേളയിൽ ദിവ്യബലി. വൈകിട്ട് ആറു മുതൽ അമ്പ് പ്രദക്ഷിണം ദേവാലയത്തിൽ എത്തിച്ചേരും. രാത്രി9.30ന് വിശുദ്ധ സെബസ്ത്യാനോസിനോടുള്ള അനുഗ്രഹപ്രാർഥന. തുടർന്ന് രൂപം എടുത്തു വയ്ക്കൽ.
ഇതോടനുബന്ധിച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ വികാരി റവ. ഡോ. ആന്റണി ബിനോയ് അറയ്ക്കൽ സഹവികാരി ഫാ. നിവിൻ കളരിത്തറ എന്നിവർ സംബന്ധിച്ചു.
എടനാട് സെന്റ് മേരീസ് പള്ളിയിൽ
കാലടി: എടനാട് സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് മോൺ. ആന്റണി പെരുമായൻ കൊടിയേറ്റി. ഇന്ന് രാവിലെ ഏഴിന് കുർബാന, വീടുകളിലേക്ക് അമ്പ് പ്രദക്ഷിണം. വൈകിട്ട് അഞ്ചിന് രൂപം വെഞ്ചിരിപ്പ്, രൂപം എഴുന്നള്ളിപ്പ്, തുടർന്ന് തിരുനാൾ ദിവ്യബലി, തിരുനാൾ സന്ദേശം, പ്രദക്ഷിണം, വർണ വിസ്മയം.
ഞായർ രാവിലെ 6.45 ന് കുർബാന, വൈകിട്ട് അഞ്ചിന് ആഘോഷമായ തിരുനാൾ ദിവ്യബലി, വചനസന്ദേശം പ്രദക്ഷിണം. തിങ്കൾ വൈകീട്ട് ആറിന് കുർബാന, ഒപ്പീസ്, രാത്രി ഏഴിന് ആലപ്പുഴ റൈബാൻ ഓർക്കസ്ട്രാ അവതരിപ്പിക്കുന്ന ഗാനമേള.
അട്ടാറ വിശുദ്ധ അൽഫോൻസ പള്ളിയിൽ
അങ്കമാലി: അട്ടാറ വിശുദ്ധ അൽഫോൻസ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. ആന്റണി കോടങ്കണ്ടത്ത് കൊടിയേറ്റി.
ഇന്ന് വൈകിട്ട് 4.45 ന് തിരുസ്വരൂപം എഴുന്നുള്ളിച്ചുവയ്ക്കൽ, ദിവ്യബലി , ലദീഞ്ഞ്, വചന സന്ദേശം. പ്രദക്ഷിണം, ആകാശ വിസ്മയം, ചെണ്ടമേളം. ഞയറാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന. വൈകിട്ട് ഏഴിന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം വെളിച്ചം, തിങ്കളാഴ്ച രാവിലെ 6.30 ന് മരിച്ചവർക്കു വേണ്ടിയുള്ള പാട്ടുകുർബാന, ഒപ്പീസ്.
കോന്തുരുത്തി പള്ളിയില്‍
കൊച്ചി: കോന്തുരുത്തി പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് തുടക്കമായി. വികാരി ഫാ. പോള്‍ ചിറ്റിനപ്പിള്ളി കോടിയേറ്റി. തേവര തിരുഹൃദയ ആശ്രമത്തിലെ ഫാ. ജോര്‍ജുകുട്ടി തോട്ടുംപുറം ദിവ്യബലിയര്‍പ്പിച്ചു. ഇന്ന് വൈകുന്നേരം 5.30ന് പെരുമാനൂര്‍ കാരുണികനിലെ ഫാ. മാത്തുക്കുട്ടി ദിവ്യബലിയര്‍പ്പിക്കും.
തോപ്പില്‍ മേരിക്യൂന്‍ പള്ളി സഹവികാരി ഫാ. അലക്സ് തേജസ് വചനസന്ദേശം നല്‍കും. തിരുനാള്‍ ദിനമായ നാളെ രാവിലെ 5.30നും 6.30നും ദിവ്യബലി. വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് പെരുമാനൂര്‍ കാരുണികനിലെ ഫാ. ജോണ്‍ പോള്‍ കാര്‍മികത്വം വഹിക്കും. ഫാ. സിറിള്‍ കുന്നേകാടന്‍ വചനസന്ദേശം നല്‍കും.