അങ്കമാലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഭീമഹർജി
1508251
Saturday, January 25, 2025 4:11 AM IST
അങ്കമാലി : അങ്കമാലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭീമഹർജി തയാറാക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വ്യാപാരികൾ നടത്തുന്ന റിലേ നിരാഹാര സമരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഭീമഹർജിയിലേക്കുള്ള ആദ്യ ഒപ്പിട്ട് ഒപ്പുശേഖരണത്തിനു തുടക്കംകുറിച്ചു.
അങ്കമാലിയിൽ നടക്കുന്ന സമരത്തിന് സംസ്ഥാന കമ്മിറ്റിയുടെ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം ഈ വിഷയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അറിയിച്ചു.
അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നിക്സൻ മാവേലി, ബിനു തരിയൻ, എം.വി. ആൻഡ്രൂസ് , സാൻജോ ജോസഫ് , കെ.വി. തോമസ് എന്നിവർ മൂന്നാം ദിവസം നിരാഹാരം അനുഷ്ടിച്ചു.
സിപിഎം ഏരിയ സെക്രട്ടറി കെ.പി. റെജീഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് രാഹുൽ പാറക്കടവ്, ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ് കെ.എ. പൗലോസ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി ജോർജ്,എൽഎഫ് ഡയറക്ടർ ഫാ. തോമാസ് വൈക്കത്തു പറമ്പിൽ, ഡി പോൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാ. ടോമി പുന്നശേരി, പോൾ മുണ്ടാടൻ,
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ എ.ജെ. റിയാസ് , ട്രഷറർ അജ്മൽ ചക്കുങ്ങൽ, വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, സെക്രട്ടറി എൻ.വി. പോളച്ചൻ, അസോസിയേഷൻ ഭാരവാഹികളായ ബിജു പുപ്പത്ത്, ഡെന്നി പോൾ, തോമാസ് കുര്യാക്കോസ്, ബിനു തരിയൻ, ജോബി ചിറക്കൽ, ബിജു കോറാട്ടു കുടി എന്നിവർ പ്രസംഗിച്ചു.