വ്യാജ ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ ഒരു കോടി തട്ടിയയാളെ പിടികൂടി
1508247
Saturday, January 25, 2025 4:11 AM IST
കൊച്ചി: വ്യാജ ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ ആലുവ ഭാഗത്തുനിന്ന് പോലീസ് പിടികൂടി. ചെങ്ങമനാട് പൊയ്ക്കാട്ടുശേരി സ്വദേശി എം.ബി. ബിബിനെ(40)യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായി ജോലി ചെയ്തു വരികയായിരുന്നു പ്രതി. സ്ഥാപനവുമായി ബന്ധപ്പെട്ട ടൂര്‍ പാക്കേജ് എജന്റുമാര്‍ക്ക് ഫീസ് ഇനത്തില്‍ കൊടുക്കുന്നതിനായി ഇയാളെ ഏല്‍പ്പിച്ചിരുന്ന തുക ഏജന്റുമാര്‍ക്ക് കൊടുക്കാതെ പ്രതി മറ്റൊരാളുടെ പേരില്‍ വ്യാജമായി എജെ ട്രാവല്‍സ് എന്ന സ്ഥാപനം ആരംഭിച്ച് 2019 സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 2024 ഫെബ്രുവരി 17 വരെയുള്ള കാലയളവില്‍ ഒരു കോടിയിലേറെ രൂപ തട്ടിയെടുക്കുകയായിരുന്നു.
പണം ടൂര്‍ ഏജന്റുമാര്‍ക്ക് കൊടുത്തതായാണ് സ്ഥാപന അധികൃതരെ വിശ്വസിപ്പിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.