റോഡ് നിർമാണം പൂർത്തിയായി
1507968
Friday, January 24, 2025 4:45 AM IST
മൂവാറ്റുപുഴ: ആസാദ് - കീച്ചേരിപ്പടി കെഎംഎൽപി സ്കൂൾ റോഡിന്റെ നിർമാണം പൂർത്തീകരിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. കീച്ചേരിപ്പടി ജംഗ്ഷൻ മുതൽ കെഎംഎൽപി സ്കൂൾ വരെയുള്ള 1.3 കിലോമീറ്റർ ദൂരമാണ് ബിഎംബിസി നിലവാരത്തിൽ ഇപ്പോൾ പൂർത്തിയാക്കിയത്.
മുളവൂർ മേഖലയിലുള്ളവർക്ക് മൂവാറ്റുപുഴ ടൗണിലേക്ക് വളരെ എളുപ്പം എത്തിച്ചേരാൻ കഴിയുന്ന പായിപ്ര പഞ്ചായത്തിനെയും മൂവാറ്റുപുഴ നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കീച്ചേരിപ്പടി - ആസാദ് - ആട്ടായം റോഡ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. റോഡിന്റെ ശോചനീകാവസ്ഥ കാരണം ബസ് സർവീസുകൾ നിലച്ചിരുന്നു.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കീച്ചേരിപ്പടി - ആസാദ് - ആട്ടായം റോഡിന്റെ പായിപ്ര പഞ്ചായത്തിൽ വരുന്ന ഭാഗങ്ങൾ നേരത്തെ തന്നെ ബിഎംപിസി നിലവാരത്തിൽ പൂർത്തീകരിച്ചിരുന്നു. റോഡിന്റെ ഇരു വശങ്ങളിലും ഐറിഷ്-ഡ്രെയിനേജ് വർക്കുകൾ, റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള സൈൻ ബോർഡുകൾ, സ്പീഡ് ബ്രേക്കർ, സീബ്രാ ലൈൻ എന്നിവ തുടർ ദിവസങ്ങളിൽ സ്ഥാപിക്കുമെന്നും എംഎൽഎ അറിയിച്ചു.