സുഗമമായി സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്യം മൗലീകാവകാശം: ജസ്റ്റീസ് കെമാൽ പാഷ
1507951
Friday, January 24, 2025 4:27 AM IST
അങ്കമാലി : സുഗമമായ സഞ്ചാര സ്വാതന്ത്രം ഏതൊരു പൗരന്റെയും അവകാശമാണെന്ന് ജസ്റ്റീസ് ബി. കെമാൽ പാഷ. ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച റിലേ നിരാഹാര സമരത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാ ടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. അങ്കമാലി ജുമ മസ്ജിദ് ഇമാം ഇബ്രാഹിം മൗലവി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എൻ.വി. പോളച്ചൻ, മുൻ പ്രസിഡന്റ് ഫ്രാൻസീസ് തച്ചിൽ, അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു പൂപ്പത്ത്,
ട്രഷറർ ഡെന്നി പോൾ, വൈസ് പ്രസിഡന്റുമാരായ തോമാസ് കുര്യാക്കോസ്, ബിനു തരിയൻ, സെക്രട്ടറിമാരായ ജോബി ജോസ് ചിറക്കൽ, ബിജു കോറാട്ടുകുടി , യൂത്ത് വിംഗ് പ്രസിഡന്റ് കെ.ഒ. ബാസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.