വിളംബര ജാഥയ്ക്ക് സ്വീകരണം നൽകി
1484713
Friday, December 6, 2024 3:32 AM IST
മൂവാറ്റുപുഴ: തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രചരണാർഥം കാസർഗോഡുനിന്നു തിരുവനന്തപുരം വരെ പര്യടനം നടത്തുന്ന വിളംബര ജാഥയ്ക്ക് റിയൽ വ്യൂ ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ തൃക്കളത്തൂരിൽ സ്വീകരണം നൽകി. സ്വീകരണ യോഗം ചലച്ചിത്ര അക്കാദമി അംഗം എൻ. അരുണ്‍ ഉദ്ഘാടനം ചെയ്തു. റിയൽ വ്യൂ ക്രിയേഷൻസ് സെക്രട്ടറി രതീഷ് അധ്യക്ഷത വഹിച്ചു. പ്രകാശ് ശ്രീധർ, പ്രശാന്ത് തൃക്കളത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.