മുനമ്പം നിരാഹാരസമരം 53-ാം ദിനത്തിൽ
1484187
Wednesday, December 4, 2024 3:56 AM IST
മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിന് മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം 53-ാം ദിനത്തിൽ. ഇന്നലെ ജോസഫ് ബെന്നി കുറുപ്പശേരി, സിസ്റ്റർ ഷീല ജോസഫ്, ലിസി ആന്റണി ചിറയത്ത്, കുഞ്ഞുമോൻ ആന്റണി, ജോൺ അറക്കൽ തുടങ്ങിയവർ നിരാഹാരമിരുന്നു.
കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ തുടങ്ങിയവർ ഇന്നലെ സമരപ്പന്തലിലെത്തി പിന്തുണയറിയിച്ചു.
മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎൽസിഎ കോട്ടപ്പുറം രൂപത കോട്ടപ്പുറത്ത് ഐക്യദാർഢ്യ ജ്വാല നടത്തി.
ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.