ആ​ര​ക്കു​ഴ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ ഒ​ന്നാ​യ ആ​ര​ക്കു​ഴ മൂ​ഴി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ഇ​ക്കു​റി​യും ദു​രി​തം. ഇ​വി​ടെ ക്യാ​മ്പ് ചെ​യ്യു​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ച ശൗ​ചാ​ല​യം ഈ ​വ​ർ​ഷ​വും തു​റ​ന്നു കൊ​ടു​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ശൗ​ചാ​ല​യം അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.
പു​ഴ​യോ​ര​ത്തു​ള്ള ശു​ചി​മു​റി ഉ​പ​യോ​ഗി​ക്കു​ന്ന​ത് പു​ഴ​വെ​ള്ളം മ​ലി​ന​മാ​കാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ആ​രോ​ഗ്യ വ​കു​പ്പാ​ണ് ശൗ​ചാ​ല​യം തു​റ​ക്കു​ന്ന​തി​ന് ത​ട​സം നി​ൽ​ക്കു​ന്ന​ത്. ആ​ധു​നി​ക രീ​തി​യി​ലു​ള്ള സെ​പ്റ്റി​ക് ടാ​ങ്കോ​ടെ​യാ​ണു ശൗ​ചാ​ല​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മ​ലി​നീ​ക​ര​ണ പ്ര​ശ്നം ഉ​ണ്ടാ​കി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.\

ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ കാ​ൽ​ന​ട​യാ​യും വാ​ഹ​ന​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​ന് അ​യ്യ​പ്പ​ഭ​ക്ത​രാ​ണ് ദി​വ​സ​വും ആ​ര​ക്കു​ഴ മൂ​ഴി​പ്പാ​ല​ത്തി​നു സ​മീ​പ​മെ​ത്തി ക്യാ​മ്പ് ചെ​യ്യു​ന്ന​ത്. ഇ​വ​ർ പു​ഴ​യി​ൽ കു​ളി​ക്കു​ക​യും ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത് ക​ഴി​ക്കു​ക​യും ദീ​ർ​ഘ​നേ​രം വി​ശ്ര​മി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് യാ​ത്ര തു​ട​രു​ന്ന​ത്. പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ പു​ഴ​ക്ക​ര​യി​ൽ​ത​ന്നെ​യാ​ണ് ഇ​വ​ർ കാ​ര്യം സാ​ധി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം പു​ഴ​യും പ​രി​സ​ര​വും മ​ലി​ന​മാ​കു​ന്നു. നാ​ട്ടു​കാ​ർ​ക്ക് ഇ​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്.

ശൗ​ചാ​ല​യം തു​റ​ന്നു കൊ​ടു​ത്താ​ൽ മ​ലി​നീ​ക​ര​ണ പ്ര​ശ്നം ഉ​ണ്ടാ​കു​മെ​ന്ന് പ​റ​യു​ന്ന അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യൊ​ന്നും എ​ടു​ക്കു​ന്നു​മി​ല്ല. അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ഉ​ചി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും മൂ​ഴി​യി​ലെ മ​ലി​നീ​ക​ര​ണ പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണു​ക​യും ചെ​യ്യ​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.