ഭാരതമാതയില്‍ മാതൃഭാഷാ വാരാചരണം
1467083
Thursday, November 7, 2024 1:24 AM IST
കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജ് മലയാള വിഭാഗം സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷവും മാതൃഭാഷാവാരാചരണവും ഭാരതമാതാ കോളജ് ടീമിന്റെ നാടന്‍പാട്ട് അവതരണത്തോടെ സമാപിച്ചു.
കോളജില്‍ നടന്ന പരിപാടിയില്‍ നാടന്‍പാട്ട് പ്രാദേശികതയും പരിണാമവഴികളും എന്ന വിഷയത്തില്‍ ഡോ. തോമസ് പനക്കളം പ്രഭാഷണം നടത്തി. മലയാളം വകുപ്പ് മേധാവി ഡോ. അനീഷ് പോള്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ ഡോ. ലിസി കാച്ചപ്പിള്ളി, അസി. മാനേജര്‍ ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു.
മലയാള വിഭാഗം അധ്യാപകരായ ഡോ. ലിജി ജോസഫ്, ഡോ. സൗമ്യ തോമസ്, ഡോ. വര്‍ഗീസ് പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാതൃഭാഷാ വാരാചരണത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങള്‍, ഭാഷാ സാഹിത്യ പ്രശ്നോത്തരി, അമ്മയ്ക്കൊരുകത്ത് എഴുതല്‍, കാവ്യാലാപനം, സിനിമ ആസ്വാദനം, ചാക്യാര്‍കൂത്ത്, നാടകം തുടങ്ങി നിരവധി പരിപാടികള്‍ നടന്നു.