കൊ​ച്ചി: സ്വന്തമായൊരു ബൈക്ക് എന്ന സ്വപ്നം സാക്ഷാത്ക രിക്കാൻ നാ​ല​ര ല​ക്ഷം രൂ​പ​യു​ടെ റോ​യ​ല്‍ എ​ന്‍​ഫീ​ല്‍​ഡ് ഇ​ന്‍റ​ര്‍​സെ​പ്റ്റ​ര്‍ 650 ബൈ​ക്ക് മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍. ബി​ടെ​ക് വി​ദ്യാ​ര്‍​ഥി​ക​ളും എ​റ​ണാ​കു​ള​ത്ത് പാ​ര്‍​ട് ടൈം ​ജോ​ലി​ക്കാ​രു​മാ​യ കൊ​ല്ലം സ്വ​ദേ​ശി സാ​വി​യോ ബാ​ബു(21), കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി ചാ​ള്‍​സ് (22) എ​ന്നി​വ​രെ​യാ​ണ് എ​ള​മ​ക്ക​ര ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​ഹ​രി​കൃ​ഷ്ണ​ന്‍, എ​സ്‌​ഐ മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കൊ​ല്ല​ത്തു നി​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്.

സ്വ​ന്ത​മാ​യി ബൈ​ക്കി​ല്ലാ​ത്ത ചാ​ള്‍​സി​ന് വേണ്ടിയാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച​തെ​ന്നു സാ​വി​യോ പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി. ക​ഴി​ഞ്ഞ പ​ത്തി​ന് ഉ​ച്ച​യ്ക്ക് ഇ​ട​പ്പ​ള്ളി ഗ്രാ​ന്‍​ഡ് മാ​ളി​നു സ​മീ​പ​ത്തെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ള്‍ എ​ള​മ​ക്ക​ര സ്വ​ദേ​ശി​യു​ടെ ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്. ബൈ​ക്ക് പാ​ര്‍​ക്കിം​ഗി​ല്‍ വ​ച്ച് യു​വാ​വ് സ​മീ​പ​ത്തെ ക​ട​യി​ലേ​ക്കു ക​യ​റി​യ​പ്പോ​ഴാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ബൈ​ക്കു​മാ​യി ക​ട​ന്ന​ത്.

വാ​ഹ​നം ലോ​ക്കായ​തി​നാ​ല്‍ അ​വി​ടെ നി​ന്നും ത​ള്ളി പു​റ​ത്തെ​ത്തി​ച്ചു. തു​ട​ര്‍​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കി​ല്‍ ചാ​ള്‍​സ് മു​ന്നി​ല്‍ നീ​ങ്ങി. സാ​വി​യോ സ്വ​ന്തം ബൈ​ക്കി​ല്‍ ഈ ​ബൈ​ക്ക് കാ​ലു​കൊ​ണ്ട് ത​ള്ളി ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന ആലുവ നൊച്ചിമയിലെ വീ​ട്ടി​ലെ​ത്തി​ച്ചു. തു​ട​ര്‍​ന്ന് മോ​ഷ്ടി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍ പ്ലേ​റ്റ് അ​ഴി​ച്ചു​മാ​റ്റി മ​റ്റൊ​ന്നു വ​ച്ചു.

ഇ​തി​നു​ശേ​ഷം മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി കൊ​ല്ല​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ള്‍ ആ​ഡം​ബ​ര ബൈ​ക്ക് മോ​ഷ്ടി​ച്ച് തി​രി​കെ താ​മ​സ സ്ഥ​ല​ത്ത് എ​ത്തു​ന്ന​തി​ന്‍റെ​യും ബൈ​ക്ക് ഒ​ളി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു വി​ട്ടി​രു​ന്നു.

നൂ​റി​ല​ധി​കം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. ഒ​ടു​വി​ല്‍ ഇ​വ​ര്‍ ബൈ​ക്ക് എ​ടു​ക്കാ​നാ​യി എ​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​നം ഒ​രു വീ​ടി​ന്‍റെ പോ​ര്‍​ച്ചി​ല്‍ ഇ​രി​ക്കു​ന്ന​ത് ക​ണ്ട് അ​തി​ന്‍റെ ഉ​ട​മ​യ്ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി ഒ​ടു​വി​ല്‍ പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.