വാലുമ്മേൽ തോട് ശുചീകരിച്ചു
1461211
Tuesday, October 15, 2024 5:48 AM IST
തൃപ്പൂണിത്തുറ: വാലുമ്മേൽ തോട് ശുചീകരിച്ചു. നീരൊഴുക്ക് നിലച്ചുകിടന്ന വാലുമ്മേൽ തോടിന്റെ കിഴക്കു ഭാഗത്ത് കെട്ടിക്കിടന്ന മണ്ണും ചെളിയും ബാർജുപയോഗിച്ച് നീക്കി തോടിനെ കോണോത്തു പുഴയുമായി ബന്ധിപ്പിച്ചു. 200 മീറ്റർ നീളത്തിൽ തോടിന്റെ ഇരുഭാഗങ്ങളും വീതികൂട്ടി ചെളിയും മണ്ണും നീക്കി. മൂന്ന് ദിവസമെടുത്താണ് ശുചീകരണം പൂർത്തിയാക്കിയത്. മഴക്കാലത്ത് ചൂരക്കാട്, ശാന്തിനഗർ, വാലുമ്മേൽ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഇല്ലാതാക്കുന്ന തോടാണ് വാലുമ്മേൽ തോട്.
പുതിയകാവ് ഭാഗത്ത് നിന്നും കണ്ണൻകുളങ്ങരയിൽ നിന്നും വരുന്ന തോടുകൾ കോരയ്ക്കൽ തോട്ടിൽ ഒന്നായി വാലുമ്മേൽ തോട്ടിലൂടെയാണ് കോണോത്തു പുഴയിൽ ചേരുന്നത്. ശുചീകരണം പൂർത്തിയാക്കിയതോടെ ഈ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.