ദേവസ്വം നടയിലെ നവീകരണ പ്രവൃത്തികൾ രാത്രികാലങ്ങളിലാക്കണമെന്ന്
1460893
Monday, October 14, 2024 4:07 AM IST
വൈപ്പിൻ : സംസ്ഥാന പാത സുരക്ഷിത മാക്കുന്നതിന്റെ ഭാഗമായി പകൽ സമയങ്ങളിൽ ചെറായി ദേവസ്വം നട കവലയിൽ നടന്നു വരുന്ന നിർമാണ പ്രവൃത്തികൾ ഗതാഗതക്കുരുക്കിനൊപ്പം അപകട ഭീഷണിയുമയർത്തുന്നു.
ഈ സാഹചര്യത്തിൽ കവലയിലെ ഇനിയുള്ള പണികൾ രാത്രിയാക്കണമെന്ന ആവശ്യം ശക്തമായി. വളരെ ഇടുങ്ങിയ കവലയിൽ നേരത്തെ തന്നെ ഗതാഗത കുരുക്കും അപകടങ്ങളും പതിവാണ്. ഇതിനിടെ ഇവിടെ ഗതാഗതവും കാൽ നടക്കാരുടെ സഞ്ചാര സാതന്ത്ര്യവും തടസപ്പെടുത്തിക്കൊണ്ട് നിർമാണം തുടങ്ങിയത്.
ഇതുമൂലം ഇവിടെ ഗതാഗതക്കുരുക്ക് പതിന്മടങ്ങായി. നിർമാണങ്ങൾക്കുള്ള കോൺക്രീറ്റ് മിക്സർ, ജെസിബി , മിനി ലോറികൾ എന്നിവ റോഡ് ഭാഗീകമായി കൈയടക്കുന്നതിൽ സ്കൂൾ വാഹനങ്ങൾക്കും മറ്റു ചെറു വാഹനങ്ങൾക്കുമാണ് കൂടുതൽ ഭീഷണി.
മാത്രമല്ല ഈ ഭാഗത്ത് സാധനങ്ങൾ വാങ്ങാൻ വ്യാപാര സ്ഥാപനങ്ങളിൽ ആളുകൾക്ക് പ്രവേശിക്കാൻ പറ്റാത്ത അവസ്ഥയുമുണ്ട്. ഈ ഭാഗത്തുള്ള പെട്രോൾ പമ്പുകൾക്കും ഇത് വിനയ യാണ്. ഈ സാഹചര്യത്തിലാണ് ഇനിയുള്ള പണികൾ രാത്രികാലങ്ങളിൽ നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത്.