ദൈവദാസൻ ജോർജ് വാകയിലച്ചന്റെ ഛായാചിത്ര പ്രയാണം എത്തിച്ചേർന്നു
1460890
Monday, October 14, 2024 4:07 AM IST
മരട്: മൂത്തേടം വിശുദ്ധ മേരി മഗ്ദലിൻ ദേവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 93-ാം ചരമവാർഷിക ദിനാചരണത്തിന് ഒരുക്കമായുള്ള ഛായാചിത്ര പ്രയാണം വാകയിലച്ചന്റെ ജന്മനാടായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ നിന്നാരംഭിച്ച് വരാപ്പുഴ അതിരൂപതിലെ വിവിധ ദേവാലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മരട് മൂത്തേടം പള്ളിയിൽ എത്തിച്ചേർന്നു.
വൈസ് ചെയർമാൻ ഫാ. റിനോയ് സേവ്യർ, ജനറൽ കൺവീനർ മാനുവൽ വേട്ടാപറമ്പിൽ, ബോബി പട്ടേരുപറമ്പിൽ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.