വാഹനാപകടത്തിൽ എൻജി. വിദ്യാർഥി മരിച്ചു
1460808
Sunday, October 13, 2024 11:46 PM IST
വരാപ്പുഴ: ഇരുചക്ര വാഹനങ്ങൾ കുട്ടിയിടിച്ച് ബൈക്ക് യാത്രികനായ എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു. കോട്ടുവള്ളി കൈതാരം ചെമ്മായത്ത് പരേതനായ സെബാസ്റ്റ്യന്റെ മകൻ തോമസ് മരിയൻ (21) ആണ് മരിച്ചത്. കരുമാലൂർ സെറ്റിൽമെന്റിനു സമീപത്തായിരുന്നു അപകടം.
മറ്റൊരു സ്കൂട്ടർ തിരിക്കുന്നതിനിടെ തോമസിന്റെ ബൈക്കിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ തോമസിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂവാറ്റുപുഴ വിശ്വജ്യോതി എൻജിനീയറിംഗ് കോളജ് വിദ്യാർഥിയാണ്. സംസ്കാരം ഇന്ന് 11ന് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. അമ്മ: ലേഖ. സഹോദരങ്ങൾ: ജോണ് വാൾട്ടർ, ലിയ.