ദൈവദാസൻ ജോർജ് വാകയിലച്ചന്റെ ഛായചിത്ര പ്രയാണം നാളെ
1460384
Friday, October 11, 2024 3:35 AM IST
മരട്: വരാപ്പുഴ അതിരൂപതയിലെ മൂത്തേടം വിശുദ്ധ മേരി മഗ്ദലിൻ ദേവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 93-ാം സ്മരണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഛായചിത്ര പ്രയാണം നാളെ രാവിലെ 6.30ന് വാകയിലച്ചന്റെ ജന്മദേശ ഇടവകയായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തിൽ നിന്നാരംഭിക്കും.
മോൺ. സെബാസ്റ്റിൽ ലൂയിസ് ആശീർവദിക്കുന്ന പ്രയാണം അതിരൂപതയിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് മൂത്തേടം ദേവാലയത്തിൽ എത്തിച്ചേരും.
ആഘോഷ കമ്മറ്റി ചെയർമാൻ ഫാ. ഷൈജു തോപ്പിൽ, ജനറൽ കൺവീനർ മാനുവൽ വേട്ടാപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകും.നവംബർ നാലിന് നടക്കുന്ന നേർച്ചസദ്യയ്ക്കും മൂത്തേടം ബൈബിൾ കൺവൻഷനും ഒരുക്കങ്ങളാരംഭിച്ചതായി പബ്ലിസിറ്റി കൺവീനർ ടൈറ്റസ് ഇലഞ്ഞിമിറ്റം അറിയിച്ചു.