മുല്ലപ്പെരിയാർ ഏകോപന സമിതി ജനജാഗരണ ജാഥ നടത്തി
1460371
Friday, October 11, 2024 3:22 AM IST
കൊച്ചി: മുല്ലപ്പെരിയാർ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ജനജാഗരണ ജാഥ നടത്തി. കാലടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.
സമിതി ചെയർമാൻ ആർ.ബി.എസ്. മണി അധ്യക്ഷത വഹിച്ചു. കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. ജനറൽ കൺവീനർ കെ.എസ്. പ്രകാശ്, നാദിർഷാ, സാബു ജോസ്, വി.ബി. ശശി,
അഡ്വ. സോനു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ജാഥ ഹൈക്കോടതി ജംഗ്ഷനിൽ സമാപിച്ചു. തുടർന്നു പ്രതിഷേധ ജ്വാല തെളിച്ചു.