ഫാ. ജോസഫ് പറമ്പിയുടെ 75-ാം ചരമവാർഷികം ഇന്ന്
1460223
Thursday, October 10, 2024 7:24 AM IST
നെടുമ്പാശേരി : ഫാ. ജോസഫ് പറമ്പിയുടെ 75-ാം ചരമവാർഷികവും ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനവും ഇന്ന് പറന്പി അച്ചന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന മാമ്പ്ര സെന്റ് ജോസഫ്സ് ദേവാലത്തിൽ നടക്കും. രാവിലെ 9.30ന് ദിവ്യബലിയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തും. ബെന്നി ബെഹനാൻ എംപി മുഖ്യാതിഥിയാകും. ഫാ. തോമസ് കരിയിൽ അധ്യക്ഷത വഹിക്കും. നിരവധി വൈദികരും വിശ്വാസികളും സബന്ധിക്കുന്ന ഈ യോഗത്തിൽ അച്ചന്റെ ജീവിതത്തെ ആസ്പദമാക്കി സിജു കുന്നേക്കാടൻ എഴുതിയ പുസ്തകം പ്രകാശനം ചെയ്യും.