നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് യുവതി മരിച്ചു
1459806
Tuesday, October 8, 2024 10:37 PM IST
പനങ്ങാട്: ദേശീയപാതയിൽ കുന്പളം ടോൾ പ്ലാസയ്ക്കടുത്ത് നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് യുവതി മരിച്ചു.
ഭർത്താവിനും മകനും പരിക്കേറ്റു. തിരുവല്ല മല്ലപ്പള്ളി ഈസ്റ്റ് തെക്കേമുറിയിൽ പ്രമോദിന്റെ ഭാര്യ രശ്മി (39) ആണ് മരിച്ചത്. പ്രമോദ് (41), മകൻ ആരോണ്‍ (15) എന്നിവർ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 6.45 ഓടെയായിരുന്നു അപകടം.
അരൂർ - കുന്പളം പാതയിൽ ടോൾ പ്ലാസയ്ക്കടുത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ചു കയറുകയായിരുന്നു. നിശേഷം തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന രശ്മിയുടെ ജീവൻ രക്ഷിക്കാനായില്ല.
രശ്മിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഐഇഎൽടിഎസ് പഠന സ്ഥാപനം നടത്തുകയാണ് രശ്മി. മകൻ ആരോണ്‍ തേവലക്കര ഹോളി ട്രിനിറ്റി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്.