കൊച്ചി സഹോദയ സിബിഎസ്ഇ കലോത്സവം 14 മുതല്‍
1459722
Tuesday, October 8, 2024 7:36 AM IST
കൊച്ചി: കൊച്ചി സഹോദയ സിബിഎസ്ഇ കലോത്സവം 14 മുതല്‍ 16 വരെ നടക്കും. തിരുവാണിയൂര്‍ കൊച്ചിന് റിഫൈനറീസ് സ്കൂള്‍, പുത്തന്‍കുരിശ് പരമഭട്ടാര കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലാണ് വേദി. 43 സ്കൂളുകളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് കൊച്ചി സഹോദയ സ്കൂള്‍ കോപ്ലക്സ് പ്രസിഡന്റും ജനറല്‍ കണ്‍വീനറുമായ വിനുമോന് കെ. മാത്യു പത്രസമ്മേളനത്തില്‍ പറഞ്ഞു.
25 വേദികളിലായി നാല് കാറ്റഗറിയിലായാണ് മല്‍സരങ്ങള്‍. 16ന് വൈകുന്നേരം നാലോടെ കലോത്സവത്തിനു കൊടിയിറങ്ങും. പത്രസമ്മേളനത്തില്‍ പരമഭട്ടാര കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പള്‍ മനോജ് ജോണ്‍, കൊച്ചി സഹോദയ സെക്രട്ടറി വി. പ്രതിഭ, ട്രഷറര്‍ ഇ. പാര്‍വതി എന്നിവരും പങ്കെടുത്തു.