യൂദാപുരം തീർഥാടന കേന്ദ്രത്തിൽ
1459452
Monday, October 7, 2024 5:08 AM IST
അങ്കമാലി: അങ്കമാലി യൂദാപുരം തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ചുള്ള ഊട്ടുനേര്‍ച്ചയുടെ പന്തലിന്റെ കാല്‍നാട്ട് കര്‍മം നടത്തി.
യൂദാപുരം റെക്ടറും വികാരിയുമായ ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളി കൊടി ആശീര്‍വദിച്ചു.
27 മുതല്‍ 31 വരെയാണ് തിരുനാള്‍. 18ന് നൊവേന ആരംഭിയ്ക്കും. 31 നാണ് ഊട്ടുനേര്‍ച്ച. ഒന്നര ലക്ഷം പേര്‍ക്കാണ് ഇപ്രാവശ്യം ഊട്ടുസദ്യ ഒരുക്കുന്നത്. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഊട്ടുനേര്‍ച്ച ആശീര്‍വദിക്കും.