മതിൽ കെട്ടിയപ്പോൾ ബ്ലോക്ക് പഞ്ചായത്ത് ഭൂമി നഷ്ടപ്പെട്ടതായി ആക്ഷേപം
1459450
Monday, October 7, 2024 5:08 AM IST
വൈപ്പിൻ : വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ മന്ദിര നിർമാണം പൂർത്തീകരിക്കുന്നതോടനുബന്ധിച്ച് ചുറ്റുമതിൽ കെട്ടിയപ്പോൾ ഏതാണ്ട് രണ്ടടിയോളം വീതിയിൽ ഭൂമി മതിലിനു പുറത്ത് സ്വകാര്യ വ്യക്തിയുടെ കോമ്പൗണ്ടിലായതായി ആക്ഷേപം.
ചുറ്റുമതിൽ നിർമിക്കുന്നതിന് അതിർത്തിയിൽ തടസമായി നിന്നിരുന്ന മരങ്ങൾ പിഴുതെടുക്കാതെ കടഭാഗം നിർത്തി മുറിച്ചു മാറ്റിയാതിനാൽ കൃത്യമായ അതിർത്തിവച്ച് മതിൽ നിർമിക്കാൻ കഴിയാതെ വന്നു.
ഇതിനാൽ രണ്ടടിയോളം അകത്തേക്ക് തള്ളിയിട്ട് മതിൽ നിർമിച്ചപ്പഴാണ് പഴയ മതിലിന്റെ തൂണും മരത്തിന്റെ കടയും സ്വകാര്യ വ്യക്തിയുടെ കോമ്പൗണ്ടിനകത്തായതും ബ്ലോക്ക് പഞ്ചായത്തിനു ഭൂമി നഷ്ടമായതും.
ഇതിന്റെ ഉത്തരവാദിത്വം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കാണെന്നും സർക്കാർ വക ഭൂമി നഷ്ടപ്പെടുത്തിയതിന് ഇവർ സമാധാനം പറയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനെതിരേ ബന്ധ പ്പെട്ടവർക്ക് പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം.