ആലുവ ജില്ലാ ആശുപത്രിയിൽ രാത്രി ജീവനക്കാർ കുറവ്
1458224
Wednesday, October 2, 2024 4:07 AM IST
ആലുവ : ആലുവ ജില്ലാ ഗവൺമെന്റ് ആശുപത്രിയിൽ രാത്രിയിൽ കാഷ്വാലിറ്റിയിൽ ആവശ്യത്തിന് നഴ്സിംഗ് സ്റ്റാഫ് ഇല്ലെന്ന് പരാതി. കഴിഞ്ഞ രാത്രി ഒരു നഴ്സ് ആണ് കാഷ്വാലിറ്റിയിൽ എത്തിയ പത്തോളം രോഗികളെ ഒരേ സമയം കൈകാര്യം ചെയ്യേണ്ടി വന്നത്.
കഴിഞ്ഞ ദിവസം രാത്രി കൈക്ക് പരിക്ക് പറ്റി കാഷ്വാലിറ്റിയിൽ ചെന്ന രോഗിക്ക് കുറേനേരം നീണ്ട ക്യൂവിൽ നിന്ന ശേഷമാണ് ഡ്രെസിംഗ് ലഭിച്ചത്.
കാഷ്വാലിറ്റിയിൽ ഉള്ള എട്ടു ബെഡിലും രോഗികൾ ഉണ്ടായിരുന്നു. അതിനിടക്ക് ശ്വാസംമുട്ടായിട്ട് വന്ന രോഗിയും അറസ്റ്റ് ചെയ്ത പ്രതിയുമായി പോലീസും എത്തി.
ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കാൻ അധികൃതർ തയാറാകണമെന്ന് രോഗികൾ ആവശ്യപ്പെട്ടു.