വൈഎംസിഎ പൊതുയോഗം
1454604
Friday, September 20, 2024 3:49 AM IST
കല്ലൂർക്കാട്: വൈഎംസിഎയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. കേരള റീജൺ സ്പോർട്സ് ആൻഡ് ഗെയിംസ് കണ്‍വീനർ ഷെന്നി പോൾ യോഗം ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ പ്രസിഡന്റ് ടി.സി. ജോണ്‍ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ സബ് റീജൺ ചെയർമാൻ ബൈജു കുര്യാക്കോസ് ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ നടത്തി.
ഭാരവാഹികളായി പി.ജെ. മത്തായി (പ്രസിഡന്റ്), സാജു മാത്യു (വൈസ് പ്രസിഡന്റ്), ജോജി പീറ്റർ (സെക്രട്ടറി), ഫ്രാൻസിസ് ജോണി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.