വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Wednesday, September 18, 2024 3:30 AM IST
അ​ങ്ക​മാ​ലി: വി​ന്‍​സെ​ന്‍​ഷ്യ​ന്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. തി​രു​വോ​ണ സം​ഗ​മം എ​ന്ന പേ​രി​ല്‍ ഒ​രു​ക്കി​യ പ​രി​പാ​ടി ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളു​ടെ​യും ദു​രി​ത​ങ്ങ​ളു​ടെ​യും ഇ​ട​യി​ലും വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ആ​ഹ്‌​ളാ​ദം പ​ക​ര്‍​ന്നു.

ഓ​ണ​പ്പാ​ട്ടു​ക​ള്‍ പാ​ടി​യും പൂ​ക്ക​ള​മി​ട്ടും വി​വി​ധ​ങ്ങ​ളാ​യ ഓ​ണ ക​ളി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തും വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ആ​സ്വ​ദി​ച്ചും മ​റ​ക്കാ​നാ​വാ​ത്ത ഓ​ര്‍​മ​ക​ളു​മാ​യി ന​ട​ത്തി​യ തി​രു​വോ​ണ സം​ഗ​മ​ത്തി​ല്‍ ഡി​ഫോ​സ്‌​ക ക്ല​ബ്ബി​ലെ 170 ല്‍ ​പ​രം വ​യോ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.


മേ​രി​മാ​താ പ്രൊ​വി​ന്‍​സി​ന്‍റെ സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ആ​ൻഡ് മി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ഫാ. ​ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍, വി​എ​സ്എ​സ് മു​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് ന​ടു​വി​ലേ​ട​ത്ത്, വി​ന്‍​സെ​ന്‍​ഷ്യ​ന്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ഡി​ബി​ന്‍ പെ​രി​ഞ്ചേ​രി,

സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ നൈ​ജി​ല്‍ ജോ​ര്‍​ജ്, സ​ന്ധ്യ എ​ബ്ര​ഹാം, ജോ​ബ് ആ​ന്‍റണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​എ​സ്എ​സ് യൂ​ത്ത് വോ​ള​ണ്ടിയ​ര്‍ ഗ്രൂ​പ്പും വി​എ​സ്എ​സ് ഇ​ന്‍റേണ്‍​ഷി​പ്പ് വി​ദ്യാ​ര്‍​ഥി​ക​ളും പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.