അങ്കമാലി: നായത്തോട് സൗത്ത് ജംഗ്ഷനിലെ സിഐടിയു തൊഴിലാളി വിശ്രമകേന്ദ്രം തല്ലി തകര്‍ത്തു. നിരവധി കേസുകളില്‍ പ്രതിയായ കിരണ്‍ കുഞ്ഞുമോനാണ് മദ്യ ലഹരിയില്‍ വിശ്രമ കേന്ദ്രം പൂര്‍ണമായും തല്ലി തകര്‍ത്തത്.
പ്രതിയെ നെടുമ്പാശേരി പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ക്രിമിനലുകള്‍ക്കെതിരെ പോലീസ് ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം നായത്തോട് സൗത്ത് ബ്രാഞ്ച് സെക്രട്ടറി വി.കെ.രാജന് ആവശ്യപ്പെട്ടു.