കാപ്പ ചുമത്തി ജയിലിലടച്ചു
1453801
Tuesday, September 17, 2024 1:53 AM IST
പെരുമ്പാവൂർ: നിരവധി മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിടച്ചു. വേങ്ങൂർ ചൂരമുടി കൊട്ടിശേരിക്കുടി ആൽവിൻ ബാബു(23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്.
കോടനാട്, കുറുപ്പംപടി, കാലടി, കുന്നത്തുനാട്, കോട്ടപ്പടി പോലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മോഷണം, ഭീഷണിപ്പെടുത്തൽ അതിക്രമിച്ച് കടക്കൽ തുടങ്ങി 12 ഓളം കേസുകളിൽ പ്രതിയാണ്. ഈ വർഷം കാലടി നീലംകുളംങ്ങര ക്ഷേത്രം, നെടുങ്ങപ്ര സെന്റ് മേരീസ് യാക്കോബായ പള്ളി, ഐരാപുരം തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രം, പാറേത്ത്മുഗൾ സെന്റ് മേരീസ് യാക്കോബായ പള്ളി തുടങ്ങിയ ആരാധനാലയങ്ങളിൽ മോഷണം നടത്തിയിരുന്നു. ഈ കേസുകളിൽ അറസ്റ്റിലായതിനെ തുടർന്നാണ് നടപടി.
കോടനാട് സിഐ ജി.പി. മനുരാജിന്റെ നേതൃത്വത്തിൽ എസ്ഐ കെ.പി. എൽദോ, സിപിഒ ബോബി ഏലിയാസ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.