ഓണവിപണി ആരംഭിച്ചു
1453452
Sunday, September 15, 2024 4:03 AM IST
കോതമംഗലം: ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡറേഷന്റെ സഹകരണത്തോടെ ഊന്നുകൽ, തലക്കോട് എന്നിവടങ്ങളിൽ ഓണവിപണി ആരംഭിച്ചു. സബ്സിഡി നിരക്കിലുള്ള പലചരക്ക് സാധനങ്ങളുടെ വിൽപ്പനയും കർഷകരിൽനിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറിയും വിപണിയിൽ ലഭ്യമാണ്.
ബാങ്ക് അങ്കണത്തിൽ കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ചെയർമാൻ ഷിബു പടപറമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി.