മുൻകാല കെസിവൈഎം കൂട്ടായ്മാ വാർഷികം
1453439
Sunday, September 15, 2024 3:58 AM IST
കൊച്ചി: കൊച്ചി രൂപതയിലെ മുൻകാല കെസിവൈഎം നേതാക്കളുടെ (ഫോർമർ ലീഡേഴ്സ് അലയൻസ്) വാർഷിക സമ്മേളനം നടത്തി. കുമ്പളങ്ങി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നെൽസൺ കോച്ചേരി ഉദ് ഘാടനം ചെയ്തു.
ഫോർമർ ലീഡേഴ്സ് അലയൻസ് ചെയർമാൻ ജോളി പവേലിൽ അധ്യക്ഷത വഹിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന പുരസ്കാരം ലഭിച്ച സി.എക്സ്. ബോണി, നെൽസൺ കോച്ചേരി, രാജ്യാന്തര ഷൂട്ടിംഗ് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ജോസഫ് ആന്റണി, റെനെ കാർഡ്യൂസ്, ദേശീയ പവർ ലിഫ്റ്റിംഗിൽ സ്വർണമെഡൽ നേടിയ നേടിയ സഞ്ചൽ സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു. എസ്എസ്എൽസി, പ്ലസ്ടു ജേതാക്കൾക്കും സമ്മാനങ്ങൾ നൽകി.
കൺവീനർ ജോർജ് വലിയതറ, കോ-ഓർഡിനേറ്റർ ബിനിഷ് സേവ്യർ ചക്കാലക്കൽ, വിൻസെന്റ് പൂപ്പാടി, സ്വരാജ് ജോസഫ്, പി.ജി. സാബു, സി.സി. ജോർജ്, സിബി കണ്ടോത്ത്, ആദർശ് ജോയി, ലിൻഡ ജോസഫ്, ഫിലിപ്പ് റോജൻ, ബിജു അറക്കപ്പാടത്ത്, റിഡ്ജൻ റിബല്ലോ, ആക്സൺ കോച്ചേരി എന്നിവർ പ്രസംഗിച്ചു.