ആലുവ: ചൂണ്ടി ഭാരതമാത കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സിൽ "കലക്കിക്കോണം’ എന്ന പേരിൽ ഓണാഘോഷം നടന്നു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് പുതുശേരി ഉദ്ഘാടനം ചെയ്തു.
അസി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സജോ പടയാട്ടിൽ, പ്രിൻസിപ്പൽ ഡോ. സിബി മാത്യു, ആഘോഷ കമ്മിറ്റി കൺവീനർ ഷബാന, യൂണിയൻ ചെയർപേഴ്സൺ ഹെലൻ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് കാഷ് പ്രൈസും വിതരണം ചെയ്തു.