ഉത്സവബത്ത വിതരണം ചെയ്തു
1453212
Saturday, September 14, 2024 3:51 AM IST
പിറവം: പിറവം നഗരസഭയിലെ 262 അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവബത്ത വിതരണം ചെയ്തു. 2023-24 ലെ 228 പ്രോജക്ടുകളിലായി 39496 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് 1,34,02,241 രൂപ തൊഴിലാളികള്‍ക്ക് പൂര്‍ണമായും വിതരണം ചെയ്തു. 214 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പുറമെ 100 ദിനം പൂര്‍ത്തീകരിച്ച 48 ക്ഷീരകര്‍ഷകര്‍ക്കും ഉത്സവബത്ത നല്കി.
നഗരസഭ ഡെപ്യൂട്ടി ചെയര്മാന് കെ.പി. സലിം അധ്യക്ഷത വഹിച്ച യോഗത്തില്‍ ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു ചെക്കിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ അഡ്വ. ബിമല്‍ ചന്ദ്രന്, ഷൈനി ഏലിയാസ്, വത്സല വര്‍ഗീസ്,
ഏലിയാമ്മ ഫിലിപ്പ്, രാജു പാണാലിക്കല്‍, ബബിത ശ്രീജി, രമ വിജയന്, ഗിരീഷ്കുമാര്‍, ബാബു പാറയില്‍, ജോജിമോന്, ഡോ. അജേഷ് മനോഹര്‍, മോളി വലിയകട്ടയില്‍, അന്നമ്മ ഡോമി, പ്രശാന്ത് മമ്പുറം, ഡോ. സഞ്ജിനി പ്രതീഷ്, സൂപ്രണ്ട് പി. സുലഭ , പൗര്‍ണമി എന്നിവർ പ്രസംഗിച്ചു.