യംഗ് മെൻഡസ് ഇന്റർനാഷണൽ ക്ലബ് ഉദ്ഘാടനം ചെയ്തു
1453211
Saturday, September 14, 2024 3:50 AM IST
കോതമംഗലം: ഇന്ത്യ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടനയായ യംഗ് മെൻഡസ് ഇന്റർനാഷണലിന്റെ കീഴിലുള്ള കോതമംഗലം യംഗ് മെൻഡസ് ഇന്റർ നാഷണലിന്റെ ഉദ്ഘാടനം ഇന്ത്യ ഏരിയ പ്രസിഡന്റ് ഐ.സി. രാജു നിർവഹിച്ചു.
റീജണൽ ചെയർമാൻ ജോസ് അൽഫോൻസ് പുതിയ അംഗങ്ങളെ ചേർക്കുന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഡിസ്ട്രിക്ട് ഗവർണർ കെ.പി. പോൾ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു.
ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്റർനാഷണൽ പ്രീസീഡിയം മെമ്പർ സന്തോഷ് ജോർജ് , നിർവഹിച്ചു. ഇന്ത്യ ഏരിയ ട്രഷറർ പ്രതീഷ് പോൾ, ജേക്കബ് ജോൺ, സോണി ഏബ്രഹാം, മിനു അന്ന മാത്യു, മധു മേനോൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി സലിം ചെറിയാൻ -പ്രസിഡന്റ്, ജിജി പൗലോസ് -സെക്രട്ടറി, റെജി സയിമണൻ -ട്രഷറർ , റോയി സ്കറിയ - വൈസ് പ്രസിഡന്റ്, ടി.എസ് ചന്ദ്രൻ - ജോയിന്റ് സെക്രട്ടറി എന്നിവർ ചുമതലയേറ്റു.