മൂവാറ്റുപുഴ: വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങായി സൗത്ത് മാറാടി ഗവ.യുപി സ്കൂൾ സമാഹരിച്ച തുക കൈമാറി. കുട്ടികളും, അധ്യാപകരും, പിടിഎയും ചേർന്ന് സമാഹരിച്ച തുകയും ഓണാഘോഷത്തിനായി കരുതിയ തുകയും ഉൾപ്പെടെ 50,000 രൂപയാണ് നൽകിയത്. കളക്ടർ എൻ.എസ്.കെ. ഉമേഷിന് തുകയുടെ ചെക്ക് പ്രധാനാധ്യാപിക എം.എം. ബിന്ദു, സ്കൂൾ ലീഡർ അർജുൻ പ്രസാദ് എന്നിവർ ചേർന്ന് കൈമാറി.