ചെണ്ടുമല്ലി വിളവെടുപ്പ്
1452952
Friday, September 13, 2024 3:49 AM IST
അങ്കമാലി : കൃഷിവകുപ്പിന്റെ സഹകരണത്തോടെ കവരപ്പറമ്പ് 19-ാം വാര്‍ഡില്‍ നടത്തിയ ചെണ്ടുമല്ലിപ്പൂ കൃഷിയുടെ വിളവെടുപ്പ് നടത്തി.
കര്ഷകന് എം.ഡി.ജോയി മേനാച്ചേരിയുടെ കൃഷിയിടത്തിലാണ് ഫ്രഞ്ച് മാരിഗോള്‍ഡ് എല്ലോ, ആഫ്രിക്കന്‍ മാരിഗോള്‍ഡ് ഓറഞ്ച് ഇനങ്ങളിലുള്ള ചെണ്ടുമല്ലി കൃഷി ചെയ്തത്. റോജി എം.ജോണ്‍ എംഎല്‍എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷന്‍ മാത്യു തോമസ് അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ സിനി മനോജ്, ഡിപിസി അംഗം റീത്ത പോള്‍, സ്ഥിരംസമിതി അധ്യക്ഷ ലക്സി ജോയി, കൗണ്‍സിലര്‍ ബാസ്റ്റിന് ഡി.പാറയ്ക്കല്‍, ജി.യു.വര്‍ഗീസ്,
കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ബി.ആര്.ശ്രീലേഖ, കൃഷി ഓഫിസര്‍ എന്‍.ടി.ഓമനക്കുട്ടന്, അസിസ്റ്റന്റ് പി.എല്‍ദോ, ലാലു ഉറുമീസ്, ഷൈന്മോന് ദേവസി എന്നിവര്‍ പ്രസംഗിച്ചു.