ഓപ്പണ്‍ തായ്കൊണ്ടോ ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് രണ്ടിന്
1577046
Saturday, July 19, 2025 4:00 AM IST
കൊച്ചി: കേരള സ്റ്റേറ്റ് തായ്കൊണ്ടോ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ലീജിയന് സ്പോര്‍ട്സ് കേരള സ്റ്റേറ്റ് ഓപ്പണ്‍ തായ്കൊണ്ടോ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് രണ്ടിന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ്.
മൂന്നു വയസു മുതലുള്ളവര്‍ക്ക് വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളുണ്ടാകും. കേരളത്തിലെ മുന്നൂറോളം തായ്കൊണ്ടോ ക്ലബുകളില്‍ നിന്നായി ആയിരത്തോളം അത്ലറ്റുകള് പങ്കെടുക്കുമെന്ന് തായ്കൊണ്ടോ അസോസിയേഷന് ഓഫ് എറണാകുളം ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഏഷ്യന്‍ തായ്കൊണ്ടോ യൂണിയന് ഡെപ്യുട്ടി സെക്രട്ടറി മുഹമ്മദ് ഇഷാഖ് മുഖ്യാതിഥിയാകും. എറണാകുളം സെന്‍ട്രല്‍ എസിപി സിബി ടോം ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. തായ്കൊണ്ടോ അസോസിയേഷന് ഓഫ് എറണാകുളം പ്രസിഡന്റ് ജോസഫ് സജീഷ്, സെക്രട്ടറി എസ്. മുരുകന്, ജോയല്‍ ജസ്റ്റിന്, ഹിമ പ്രിയ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.