നെല്ലിക്കുഴിയിൽ കോൺഗ്രസ് നേതാവിന് മർദനമേറ്റു
1576705
Friday, July 18, 2025 4:42 AM IST
കോതമംഗലം: കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് നായിക്കമ്മാവുടിക്കു മർദനമേറ്റു. ഡിവൈഎഫ്ഐ പ്രവർത്തകൻ നെല്ലിക്കുഴി സ്വദേശിയാണ് ഇന്നലെ രാവിലെ ഇന്ദിരഗാന്ധി കോളജ് ജംഗ്ഷനിൽ വച്ച് മർദിച്ചത്. മർദനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഇന്ദിരഗാന്ധി കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥികളുടെ പ്രവേശനോത്സവത്തിന്റെ ഭാഗമായി കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്യു, എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ബുധനാഴ്ച്ച രാത്രി തർക്കം ഉടലെടുത്തിരുന്നു.
ഇതിൽ ഇടപ്പെട്ട് സംസാരിച്ചതിന്റെ പ്രതികാരമായാണ് ഇന്നലത്തെ അക്രമണം. മർദനത്തിൽ പരിക്കേറ്റ അസീസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. അസീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.