ലഹരിവിരുദ്ധ ബോധവത്കരണം
1577068
Saturday, July 19, 2025 4:36 AM IST
കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. കേരള സോഷ്യൽ സർവീസ് ഫോറവും കാരിത്താസ് ഇന്ത്യയും സംയുക്തമായി ചേർന്ന് കേരളത്തിലെ 32 രൂപതകളിലുമായി നടപ്പാക്കുന്ന ‘സജീവം’ ലഹരി വിരുദ്ധ ക്യാന്പയിന്റെ ഭാഗമായ ക്ലാസാണ് നടന്നത്. കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി അസി. ഡയറക്ടർ ഫാ. പൗലോസ് നെടുംതടത്തിൽ ഉദ്ഘാടനം ചെയ്തു. മജീഷ്യൻ ജോയിസ് മുക്കുടം മാജിക്കിലൂടെ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി.
പ്രിൻസിപ്പൽ ജെയിൻ ജോസ്, പ്രധാനാധ്യാപിക സ്റ്റെല്ലാ മാത്യു, സജീവം രൂപത കോ-ഓർഡിനേറ്റർ ജോണ്സൻ കറുകപ്പിള്ളിൽ, കെസിബിസി മദ്യവിരുദ്ധ സമിതി മധ്യമേഖലാ പ്രസിഡന്റ് ജെയിംസ് കോറന്പേൽ, ജോസ് പോൾ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.