പോക്സോ ബോധവത്കരണ ശില്പശാല
1577072
Saturday, July 19, 2025 4:36 AM IST
മൂവാറ്റുപുഴ: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഎസ്സി കന്പനിയുടെ സഹകരണത്തോടെ ഡിവിനിറ്റി സർവീസ് പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പോക്സോ, സൈബർ സുരക്ഷ, ലൈംഗിക വിദ്യാഭ്യാസം എന്നിവയിൽ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു.
സ്കൂൾ കൗണ്‍സിലിംഗ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളജ് ലഹരി വിമുക്തി വിഭാഗം മേധാവി ഫ്രാൻസിസ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി സംഘടിപ്പിച്ച സ്കിറ്റിന് സെബാസ്റ്റ്യൻ പുൽരാജ് ചെന്നൈ, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.
പ്രധാനാധ്യാപിക എ. സഫീന പദ്ധതി വിശദീകരണം നടത്തി. ഡിവിനിറ്റി എക്സിക്യുട്ടീവംഗങ്ങളായ നന്ദന സുനിൽ, അഞ്ജന പത്മനാഭൻ, സ്കൂൾ കൗണ്‍സിലർ പി.ആർ. അനുമോൾ, അധ്യാപകരായ പി.എം. റഹ്മത്ത്, പി.ഇ സബിത, ഗീതു ജി. നായർ, ടി. പ്രതാപ്കുമാർ എന്നിവർ പ്രസംഗിച്ചു.