കരാട്ടെ ചാന്പ്യൻഷിപ്പിൽ തിളങ്ങി ക്രിസ്തുജ്യോതി
1577067
Saturday, July 19, 2025 4:36 AM IST
കോതമംഗലം: സിഐഎസ്സിഇ കേരള റീജണിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ആൻഡ് ഗെയിംസിന്റെ ഭാഗമായി കാലടി സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന സോണ്‍ ഡി കരാട്ടെ ചാന്പ്യൻഷിപ്പിൽ കോതമംഗലം ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂൾ രണ്ട് സ്വർണ മെഡൽ ഉൾപ്പെടെ ഒന്‍പത് മെഡലുകൾ കരസ്ഥമാക്കി. 20 കുട്ടികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
സ്കൂളിൽ ചേർന്ന അനുമോദന യോഗത്തിൽ അസി. അഡ്മിനിസ്ട്രേറ്റർ ഫാ. ജെയിംസ് മുണ്ടോലിക്കൽ, പ്രിൻസിപ്പൽ സോജൻ മാത്യു, ടിന്റു മാത്യു, സജന ബേബി, മഹിമ ജോണ്‍, എന്നിവർ താരങ്ങളെയും പരിശീലകൻ ജോയി പോളിനേയും അനുമോദിച്ചു. ജോവാന എൽസ ജോബി, ഏഞ്ചൽ മരിയ ആന്റണി എന്നിവർ പ്രസംഗിച്ചു.