ട്രെയിന്‍ മുന്നില്‍ച്ചാടി യുവാവ് ജീവനൊടുക്കി
1576913
Friday, July 18, 2025 10:30 PM IST
കൊച്ചി: പെരുമാനൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തുവച്ച് ട്രെയിന്‍ മുന്നില്‍ച്ചാടി യുവാവ് ജീവനൊടുക്കി. പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി ജോഷി ഷെറിന് (39)ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരുന്നു സംഭവം. വീട്ടില്‍നിന്ന് എറണാകുളം സൗത്ത് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
രാത്രി 11ന് ശേഷം ജോഷിയെ കാണാതായതോടെ വീട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. പിന്നാലെ നടത്തിയ തെരച്ചിലില്‍ ജോഷി യുടെ ബൈക്ക് അറ്റ്ലാന്ഡിക്സിന് സമീപത്ത് നിന്ന് കണ്ടെത്തി.
പിന്നീട് ഇയാളെ ട്രെയിന്‍ തട്ടി പരിക്കേറ്റനിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗത്ത് പോലീസ് മേൽനടപടികൾ സ്വീകരച്ചു. ഇന്നലെ ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം നടത്തി.