‘മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് പ്രവർത്തനം ഉടൻ ആരംഭിക്കണം’
1576709
Friday, July 18, 2025 4:59 AM IST
മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് കേരളാ കോണ്ഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി രാജു പാണാലിക്കൽ ആവശ്യപ്പെട്ടു.
മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്ഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിക്ക് മുൻപിൻ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ലാ പ്രസിഡന്റ് ഇ.എം. മൈക്കിൾ അധ്യക്ഷത വഹിച്ചു.
ഏഴു വർഷം മുന്പ് ഫണ്ട് അനുവദിച്ച മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണവും ഓങ്കോളജി ഡിപ്പാർട്ടുമെന്റിന്റെ വിപുലീകരണവും ഉടൻ പൂർത്തിയാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.