കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
1577074
Saturday, July 19, 2025 4:38 AM IST
മൂവാറ്റുപുഴ: ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കടവല്ലൂർ നോർത്ത് പുന്നമറ്റം നിരവത്ത് ജെഫിൻ(27) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ നെല്ലൂരാൻ പാറയിൽ കഞ്ചാവ് വില്പനക്കായ് വരുന്പോഴാണ് പിടികൂടിയത്.