കുന്നത്തുനാട് മണ്ഡലത്തിൽ 14 പേർക്ക് പുതുതായി പട്ടയം നൽകും: എംഎൽഎ
1576704
Friday, July 18, 2025 4:42 AM IST
കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിൽ 14 പേർക്ക് പുതുതായി പട്ടയങ്ങൾ നൽകുമെന്ന് പി.വി. ശ്രീനിജിൻ എംഎൽഎ അറിയിച്ചു. കുന്നത്തുനാട് താലൂക്കിൽ ചേർന്ന ലാന്‍ഡ് അസൈൻമെന്റ് യോഗത്തിലാണ് പട്ടയം നൽകുവാൻ തീരുമാനമായത്. അതിദരിദ്രരായ 14 പേർക്ക് തിരുവാണിയൂർ പഞ്ചായത്തിൽ ആവശ്യമായ സ്ഥലം കണ്ടെത്തിയാണ് പട്ടയങ്ങൾ നൽകുന്നത്.
ഓരോരുത്തർക്കും മൂന്ന് സെന്റ് സ്ഥലം വീതമാണ് നൽകുന്നത്. ജൂലൈ 31ന് മുൻപ് ഇവർക്ക് പട്ടയങ്ങൾ കൈമാറും. നവംബർ ഒന്നിന് ഇവർക്ക് പുതിയ വീട് വച്ചുനൽകുന്ന തരത്തിൽ തുടർ നടപടികൾ വേഗത്തിലാക്കുമെന്നും എംഎൽഎ അറിയിച്ചു.